തിരുവനന്തപുരം: എവിടെയെങ്കിലും മണ്ണിടിച്ചിലോ പ്രകൃതിദുരന്തങ്ങളോ ഉരുൾപൊട്ടലോ ഉണ്ടായി എന്ന് ആദ്യം ഫ്ലാഷ് ന്യൂസോ, ബ്രേക്കിങ് ന്യൂസോ വന്നാൽ ഉടൻ കുറേ പരിസ്ഥിതിവാദികളും ഉദ്യോഗസ്ഥരും ദുരന്തനിവാരണ കമ്മിറ്റിയും വിളിച്ചു പറയും അയ്യോ ക്വാറികൾ ആണിതിനെല്ലാം കാരണമെന്ന്. പുഴകൾ ഒന്ന് കര കവിഞ്ഞൊഴുകിയാൽ ദിശമാറിയൊഴുകി നശിപ്പിച്ചാൽ ഉടൻ വരും അതേ പരിസ്ഥിതിവാദികളും ഉദ്യോഗസ്ഥരും ആരോപണവും പൊക്കിപ്പിടിച്ച് - പുഴകയ്യേറ്റം നടത്തിയിട്ടാണ്, മണൽ വാരിയിട്ടാണ് എന്നൊക്കെയുള്ള ചില ഡയലോഗുകളുമായി. പിന്നെ തിരി കത്തിക്കലായി, പാട്ടു പാടലായി, ബോധവൽക്കരണമായി. ദുരന്തഭൂമിയിൽ ജീവിക്കുന്ന പാവങ്ങളും ഇതൊക്കെ കണ്ടും കേട്ടും കുറേ വിദ്യാർത്ഥികളും
യുവാക്കളും ഒപ്പം അൽപ്പമൊക്കെ വിവരമുള്ളവരാണ് എന്ന് സ്വയം വിശ്വസിച്ച് രാഷ്ട്രീയത്തിലും സാംസ്കാരിക രംഗത്തും പ്രവർത്തിക്കുന്ന ചിലരും മഹാ ബുദ്ധിജീവികളാകാൻ ഈ അവസരം മുതലെടുത്ത് പരിസ്ഥിതി സംരക്ഷകവേഷധാരികളായി രംഗപ്രവേശം ചെയ്യും. മാധവ് ഗാഡ്ഗിൽ എന്ന അബദ്ധപരിസ്ഥിതി പ്രവർത്തകൻ കഴിഞ്ഞ 30 വർഷത്തിലധികമായി ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ സൃഷ്ടിച്ചെടുത്തതും ഇടതുപക്ഷ സാംസ്കാരിക സാഹിത്യ പ്രവർത്തകരും ഒക്കെ കൂടി ചുമന്നു നടക്കുന്നതും കോൺഗ്രസിലെയും ബിജെപിയിലേയും ചിലരിലേക്ക് പടർന്നു പിടിച്ചതുമായ ഒരു വിഡ്ഡിത്വമാണ് ക്വാറിയും പുഴകളും നേരിടുന്ന പേരുദോഷം.
*വയനാട്ടിലെ ക്വാറികളാണ് മുണ്ടക്കൈ ചൂരമല ദുരന്തങ്ങൾക്ക് കാരണമെന്നും മനുഷ്യനിർമിത ദുരന്തമാണ് ഇതെന്നും ഒക്കെ മാധവൻ ഗാഡ്ഗിലും ഭിക്ഷാംദേഹികളുമൊക്കെ ഭംഗ്യന്തേരണഒളിഞ്ഞും തെളിഞ്ഞും പറഞ്ഞുവച്ചു കഴിഞ്ഞു. ഇനി യ ത് അങ്ങനെയല്ല എന്ന് പറയാൻ ദുരന്തനിവാരണ അതോറിറ്റി കമ്മറ്റിക്കാർക്ക് കഴിയുകയുമില്ല.
വയനാട് ജില്ലയിൽ പ്രവർത്തനാനുമതിയുള്ള 11 ക്വാറികളാണ് ഉള്ളത്. ഇതിൽ ഒരെണ്ണം പ്രവർത്തിക്കുന്നില്ല. ബാക്കി പത്തെണ്ണത്തിൽ ഒരെണ്ണം മാത്രമാണ് ദുരന്ത മേഖലയുടെ സമീപത്തുള്ളത്. മതി, ഒരെണ്ണം ഉണ്ടല്ലോ എന്ന് ആവേശത്തോടെ പറയും മുൻപ് ശ്രദ്ധിക്കൂ. ആ ഒരെണ്ണമുള്ളത് 25 കിലോമീറ്റർ അകലെയാണ്. 25 കിലോമീറ്റർ അകലെയുള്ള ക്വാറിയിലെ ഖനനം കൊണ്ട് ഇത്രയും വലിയ ദുരന്തം ഉണ്ടാകുമെങ്കിൽ അത് തെളിയിക്കേണ്ടത് മാധവ് ഗാഡ്ഗിലും ദുരന്ത നിവാരണ അതോറിറ്റിയുമാണ്.*
കേരളത്തിൽ ഉണ്ടാകുന്ന ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുകളും 90 ശതമാനവും ഉണ്ടാകുന്നത് വനങ്ങളിലും വനങ്ങൾക്കുള്ളിലെ മലകളിലുമാണ്. അവിടെ നിന്ന് പൊട്ടിയൊഴുകുന്ന കല്ലും മണ്ണും മരവും ചെളിയുമെല്ലാം നികന്നുകിടക്കുന്ന തോടുകളിലേക്ക് പുഴകളിലേക്കും ഒഴുകിയെത്തുകയും നികന്നു പോയ പുഴകൾക്കും തോടുകൾക്കും ഒഴുകിയെത്തുന്നവയിൽ 10 ശതമാനത്തെ ഉൾക്കൊള്ളാനും വഹിക്കാനും ഒഴുക്കിന് വഴിയൊരുക്കാനും കഴിയാതെ വരികയും ചെയ്യുന്നു.
ഇതോടെ നിറഞ്ഞു കവിഞ്ഞ തോടുകളും പുഴകളും കര കവിഞ്ഞ് വികാസം പ്രാപിക്കുകയോ ദിശമാറി ഒഴുകുകയോ ചെയ്യുന്നു. ഉറങ്ങിക്കിടക്കുന്ന ജനം ദുരന്തത്തിൽ പെടുന്നു. ആരാണ് ഉത്തരവാദി?കർഷകനോ? അതോ വിഡ്ഡിത്വം പരിഷ്കൃത നയമായി ചുമക്കുന്ന ഉദ്യോഗസ്ഥരും ബുദ്ധിജീവികളും സർക്കാരുമോ?
കാടിനുള്ളിൽ അഞ്ചോ പത്തോ സെൻ്റ് ഭൂമിയിൽ രൂപപ്പെടുന്ന ഉരുൾപൊട്ടൽ എങ്ങനെയാണ് ആയിരത്തോളം പേരുടെ ജീവനെടുക്കുവിധം വലുതായത് എന്ന് ഈ ഭൗമ ശാസ്ത്ര ബുദ്ധിജീവിക്കൂട്ടങ്ങൾ വിശ്വസ യോഗ്യമാകും വിധത്തിൽ പറയേണ്ടതുണ്ട്. കാടിനുള്ളിൽ ഭൂമിയിൽ വിള്ളൽ രൂപപ്പെട്ടിരിക്കും. സോയിൽ പൈപ്പിങ്ങ് ഉള്ള പ്രദേശങ്ങളും ധാരാളം വനത്തിനുള്ളിൽ ഉണ്ടാകും. ഇതൊന്നും ഒരു വനം വകുപ്പ് ഉദ്യോഗസ്ഥരും കാണാറില്ല, റിപ്പോർട്ട് ചെയ്യാറുമില്ല. അപ്പോൾ വനത്തിനുള്ളിലെ ഭൂപ്രകൃതി പുറം ലോകത്തിനറിയില്ല. ചെറിയ ഒരു ഉരുൾപൊട്ടൽ പിന്നീട് സോയിൽ പൈപ്പിങ്ങ് മേഖലയിലേക്ക് വ്യാപിക്കുകയും ഉരുൾപൊട്ടൽ ഭീകരമാകുകയും ചെയ്യുന്നു. ഈ ഉരുളിനെ ഉൾക്കൊള്ളാനാകാതെ പുഴകളും തോടുകളും നികന്നു കൊടുത്തു. ദുരന്തം ഭീകരമാകുന്നു. ഉത്തരവാദികളാര്? വനം വകുപ്പോ,ക്വാറികളോ, അതോ കർഷകരോ?
(തുടർന്ന്, നാളെ വായിക്കുക)
Recognize liars Are farmers and quarries the cause of landslides and landslides?